തിരൂർ :തിരൂരിൽ ഫോറീൻ മാർക്കറ്റ് ബിസിനസ്സ് ഓർഗനൈസേഷൻ (FMBO) എന്ന പേരിൽ പുതിയൊരു സംഘടന നിലവിൽ വന്നു.
ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം 05.02.2026 വ്യാഴാഴ്ച 4pm ന് ബഹു: തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു.
TCC പ്രസിഡന്റ് PA ബാവ FMBO യെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അസോസിയേറ്റ് സംഘടനയായി പ്രഖ്യാപിച്ചു.

ചടങ്ങിൽ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജിക്ക് സ്വീകരണം നൽകി. തീപിടുത്തം പോലുള്ള അപകടങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന തിരൂർ ഫയർ ഫോഴ്സിന് ആദരം നൽകി.
തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്കുള്ള സഹായ ധനം ഫെബ്രുവരി 10 ടി.നസറുദ്ദീൻ ദിനത്തിൽ കൈമാറുമെന്ന് TCC സെക്രട്ടറി സമദ് പ്ലസന്റ് പ്രഖ്യാപിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ത്, എന്തിന് ? എന്ന വിഷയത്തിൽ TCC വർക്കിംഗ് പ്രസിഡന്റ് PP അബ്ദുറഹ്മാൻ വിശദീകരിച്ചു.

മുൻസിപ്പാലിറ്റി കൗൺസിലർ അഡ്വ.വി.ചന്ദ്രശേഖരൻ, ആരോഗ്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ അൻവർ പാറയിൽ, TCC ട്രഷറർ പി.എ.റഷീദ്, വാർഡ് കൗൺസിലർ അഷറഫ് തറമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

FMBO മുഖ്യരക്ഷാധികാരികളായി A-one തങ്ങൾ, വി.എ.ഹംസ ഹാജി, പ്രസിഡന്റ് KT ഇബ്നുൽ വഫ, ജനറൽ സെക്രട്ടറി എ.എം.കെ.മജീദ്, ട്രഷറർ ബാബു കേരള, വർക്കിംഗ് പ്രസിഡന്റ് നിസാർ വെർട്ടു, വർക്കിംഗ് സെക്രട്ടറി VA അൻവർ സാദത്ത്, വൈസ് പ്രസിഡന്റുമാരായി റഫീക്ക് പെരുന്തല്ലൂർ, നിസാർ Imaster, VV മുജീബ്, ജംഷീദ് SAAF,
ജോയിൻ സെക്രട്ടറിമാരായി ഷമീർ ഫോണിക്സ്, അർഷാദ് മോനുട്ടൻ, അവറാൻ TopUp , ഫഹദ് ന്യൂ collection
ഫൈനാൻസ് സെക്രട്ടറി: ഇല്യാസ് A-one
മീഡിയ ടീം: ആദിൽ അഷ്റഫ്, ജുനൈദ് ചുള്ളിക്കാട്ടിൽ, സഫീർ നെക്സസ്, ആസിഫ് യു ഫോൺ,
ലീഗൽ അഡ്വൈസറി ബോർഡ്: ബാസിൽ തങ്ങൾ
എന്നിവരെയും തിരഞ്ഞെടുത്തു.

VA അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.