മലപ്പുറം മോഡൽ വികസനത്തിന്റെ ബാക്കിപത്രം – എസ്ഡിപിഐ

മഞ്ചേരി: മഞ്ചേരി നഴ്സിംങ്ങ് കോളേജിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിൻ്റെ പേരിൽ വിദ്യാർത്ഥികൾ തെരുവിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് മലപ്പുറം മോഡൽ വികസനത്തിന്റെ ബാക്കിപത്രമാണെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ ബീരാൻ കുട്ടി പറഞ്ഞു.

മാറിമാറി ഭരിച്ചവർ ജില്ലക്ക് നൽകിയത് ചിറ്റമ്മനയം മാത്രമാണെന്നതാണ് നഴ്സിംങ്ങ് വിദ്യാർത്ഥികളുടെ സമരം നൽകുന്ന സന്ദേശം. സ്വന്തം ഭൂമിയിലേക്ക് കോളേജ് മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാക്കുമെന്ന് അധികാരികൾ വാക്ക് നൽകിയെങ്കിലും ഇടതുപക്ഷ സർക്കാർ അവതരിപ്പിച്ച അവസാന ബജറ്റിൽ ഒന്നും നീക്കിവെച്ചില്ല.

മലപ്പുറം മോഡൽ വികസനമെന്ന പേരിൽ പാട്ട പിരിവ് നടത്തി സർക്കാർ സ്ഥാപനങ്ങളുടെ വികസത്തിന് നേതൃത്വം നൽകിയ ലീഗിന് മലപ്പുറത്തെ ആരോഗ്യ വിദ്യാഭ്യാസ വികസന മുരടിപ്പിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാനാവില്ല.

അവകാശങ്ങൾക്ക് വേണ്ടി സമര രംഗത്തുള്ള നഴ്സിംങ്ങ് വിദ്യാർത്ഥികൾക്ക് SDPI ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വിഷയത്തിൽ അടിയന്തിര നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.