
പുളിക്കൽ: കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സഹകരണ പെൻഷൻകാർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്കായി ആരംഭിക്കുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ തൃശ്ശൂർ വരെ നടത്തുന്ന മേഖലാ സമര പ്രചരണ വാഹന ജാഥയ്ക്ക് 2026 ഫെബ്രുവരി 2-ന് (തിങ്കൾ) രാവിലെ 8.30-ന് ഐക്കരപ്പടിയിൽ സ്വീകരണം നൽകും.
ജാഥാ സ്വീകരണം വിജയകരമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരണയോഗം ചേർന്നു. കെ.പി. സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എൻ. അച്ചു, പി.വി. സുഷീൽ കുമാർ, സുഭദ്രശിവദാസൻ എം.ഡി. യൂസഫലി, എൻ. കുട്ട്യാലി, പി.ടി. മൂസകുട്ടി, ബാവ കൊടപ്പുറം, എൻ. പ്രഭാകരൻ, എൻ.സി. ഗോപാലൻ, പി. സത്യകുമാർ, കെ.ടി ജയരാജൻ, പി. ശിവദാസൻ കാർത്തികേയൻ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘ ഭാരവാഹികളായി എൻ. അച്ചു (ചെയർമാൻ), പി.വി. സുഷീൽകുമാർ (വൈസ് ചെയർമാൻ), വി.ശിവദാസൻ (കൺവീനർ), സുഭദ്ര ശിവദാസൻ (ജോ. കൺവീനർ), അസൈനാർ ആൽപറമ്പ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply