വിവിധ മത്സര പരീക്ഷകളിലെ ഉന്നത വിജയി ഇ.പി. തമന്നയ്ക്ക് തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം സമ്മാനിക്കുന്നു.

തിരുന്നാവായ : വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം
കൈവരിച്ച ഇ.പി. തമന്നയെ തിരുന്നാവായ കൾച്ചറൽ ഫൗണ്ടേഷൻ അനുമോദിച്ചു. യു.എസ്.എസ് മത്സര പരീക്ഷ, ഉപജില്ലാ , ജില്ലാ, സംസ്ഥാന കലോത്സവങ്ങൾ, ശാസ്ത്രമേള, സർഗ മേളകൾ, പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളിൽ വിജയമുദ്ര പതിപ്പിച്ച പ്രതിഭയായ എടക്കുളം കാദനങ്ങാടിയിലെ ഇ.പി. തമന്നക്ക് തിരുന്നാവായ
കൾച്ചറൽ ഫൗണ്ടേഷൻ്റെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത്
മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിച്ചു.
നടുവട്ടം ജനത ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.സക്കീന പള്ളിപ്പുറം, കെ. ഹസീന,ഇ.പി. കെൻസ, മിൻഹ തൊട്ടി വളപ്പിൽ സംസാരിച്ചു.

Leave a Reply

Your email address will not be published.