
നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ നിയമ സഭാ മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ നിശ്ചയിക്കുക എസ് ഡി പി ഐ ആയിരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പറഞ്ഞു.
എ സഈദ് മെമ്മോറിയൽ ഹാളിൽ നടന്ന ജില്ലാ പ്രവർത്തകസമിതി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണത്തിന് (SIR ) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ വളരെ നിർണായകമായ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാറിനെതിരെ ജനകീയ ബദൽ ഉയർത്തിക്കൊണ്ടു വരുന്ന പ്രസ്ഥാനം എന്ന നിലയിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയെ ജനം ഏറ്റെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Leave a Reply