കാലിക്കറ്റിലെ ശാസ്ത്രയാനിൽ ഫോക്ലോർ പഠന വിഭാഗത്തിൻ്റെ സ്റ്റാൾ.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:സർവ്വകലാശാല ജനങ്ങളിലേക്ക് എന്ന സന്ദേശവുമായി കാലിക്കറ്റ് സർവ്വകലാശാല അതിൻ്റെ നേട്ടങ്ങളും പദ്ധതികളും പൊതുജന ങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസ് കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തെ അടയാളപെടുത്തുന്ന രീതിയിൽ വിവിധ തെയ്യങ്ങളുടെ പ്രദർശനം വിസ്മയമായി.
തെയ്യങ്ങളായ കുട്ടിച്ചാത്തൻ, മുത്തപ്പൻ, കതിവന്നൂർ വീരൻ തുടങ്ങി വ്യത്യസ്ത തെയ്യങ്ങളുടെ മുടി, ചട്ട, തോട, പട്ടം, ചൂ ടകം, കാൽപറ്റ്, തലപ്പാളി, തലതണ്ട , തൃക്കണ്ണ് തുടങ്ങി വ്യത്യസ്തങ്ങളായ
ചമയങ്ങൾ അലങ്കാരങ്ങൾ, ആയുധങ്ങൾ തെയ്യത്തിന്റെ മിത്ത് സാം സ്കാരിക പശ്ചാത്തലം, അനുഷ്ഠാനപരമായ മൂല്യങ്ങൾ പ്രകടന കല എന്നിവ പരിചയപ്പെടുത്തുന്ന പ്രദർശനവും കൂടാതെ കേരളത്തിൻ്റെ കളരിപാരമ്പര്യത്തെയും ആയുധങ്ങളെയും ആയുധ പ്രയോഗങ്ങളെയും പരിചയപെടുത്തുന്ന പ്രദർശനവും ശാസ്ത്രയാനിൽ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published.