
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല ശാസ്ത്രയാൻ 2026 മായ് ബന്ധപ്പെട്ടു സുവോളജി പഠനവിഭാഗം, “ശാസ്ത്ര – 2026” ക്വിസ് മത്സരം സംഘടിപ്പിച്ചു. ഭാരതത്തിലെ ജീവശാസ്ത്രവും ജൈവ വൈവിധ്യവും എന്ന വിഷയത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നായ് 7 ടീമുകൾ പങ്കെടുത്തു. ജീവശാസ്ത്രത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും, ജൈവവൈവിദ്ധ്യത്തിൻ്റെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന ചോദ്യങ്ങൾ ഉണ്ടായിരുന്ന മത്സരം നിയന്ത്രിച്ചത് കാലിക്കറ്റ് സർവ്വകലാശാല ജീവനക്കാര ൻ കെ വി പ്രവീണായിരു ന്നു.ഗവൺമെണ്ട് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കെപി ഡി പിൻ വിനോദ്& നിവേദിത ടീം ഒന്നാംസ്ഥാനവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആനന്ദ് കെ മനോഹരൻ& പി വി റിഷിക ടീം രണ്ടാം സ്ഥാനവും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അഭിനയ് കെ അശോകൻ& അലക്സ് ജോസ് മൂന്നാം സ്ഥാനവും കരസ്ഥമാ ക്കി.വിജയികൾക്കുള്ളക്യാഷ് പ്രൈസ് സമാപന ചടങ്ങിൽ വച്ച് 3000 2000 1000 എന്ന ക്രമത്തിൽ നൽകും.
Leave a Reply