തിരൂർ- റി – എക്കൗയും മാമാങ്ക മെമ്മോറിയൽ ട്രസ്റ്റും സാമൂഹ്യ ശാസ്ത്ര കൗൺസിൽ തിരൂരും സംയുക്തമായി മാമാങ്കത്തിൻ്റെ പഴമ, മലപ്പുറം ജില്ല ചരിത്രങ്ങളിലൂടെ എന്നീ വിഷയയങ്ങളിലൂനി സൗഹൃദത്തിൻ്റെ പെരുമ വിളിച്ചോതുന്ന ക്വിസ് മത്സരവും ബാലസദസ്സും തിരൂരിലെ സ്കൂൾ ഓഫ് ഫൈനാർട്സിൽ സംഘടിപ്പിച്ച പരിപാടിയിൽ ദേവൻ കെ പുരത്തിൻ്റെ അദ്ധ്യക്ഷതയിൽ തിരൂർ എ ഇ ഒ ആർ . പി ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചിറക്കൽ ഉമ്മർ സ്വാഗതവും കെ.കെ. റസാഖ് ഹാജി, രാജൻ പി.പി,പുവത്തിങ്ങൽ റഷീദ്, എം.എസ് ഉണ്ണികൃഷ്ണൻ, കെ.ഇബ്രാഹിം, അൻവർ സാദത്ത് ചോമയിൽ, ഹസ്ന ,ജിൻഷ എന്നിവർ ആശംസകൾ നേർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി മനോജ് വി.കെ. നന്ദിയും പറഞ്ഞു. തിരൂർ സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി എഴുപത്തിഎട്ട് കുട്ടികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.