വിളപ്പിൽശാല : ചികിത്സ നിഷേധിക്കപ്പെട്ട് മരണപെട്ട ബിസ്മീറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി കരമന എസ്ഡിപിഐ കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളപ്പിൽശാല ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ബിസ്മിറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക. കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുക. ബിസ്മറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുക. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി സ്വീകരിക്കുക. ഇനിയും ഇതുപോലെ ഒരു മനുഷ്യ ജീവനുകളും നഷ്ടപ്പെടാതിരിക്കാൻ സർക്കാരും, ആരോഗ്യ മേഖലയും, ശ്രദ്ധിക്കണമെന്നും ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന പറഞ്ഞു.

മണ്ഡലം വൈസ് പ്രസിഡന്റ് ജവാദ് കിള്ളി മാർച്ചിന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷമീർ പനച്ചമൂട്, മണ്ഡലം സെക്രട്ടറി ഫഹദ് കിള്ളി എന്നിവർ നേതൃത്വം നൽകി.

https://www.facebook.com/share/p/177rg1SDts

Leave a Reply

Your email address will not be published.