കോഴിക്കോട്: മാധ്യമം, മംഗളം അടക്കം മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കും എതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന് സമര സമിതി രൂപവത്കരിച്ചു. എം. കെ രാഘവൻ എം.പി, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, എച്ച്.എം.എസ് മുൻ അഖിലേന്ത്യ പ്രസിഡൻ്റും മുതിർന്ന നിയമജ്ഞനുമായ തമ്പാൻ തോമസ് എന്നിവർ രക്ഷാധികാരികളായ സമര സമിതിയിൽ സംസ്ഥാനത്തെ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കൾ
ഭാരവാഹികളാണ്.
ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരനെ സമിതി ചെയർമാനും സിഐടിയു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥിനെ ജനറൽ കൺവീനറും കേരള പത്രപ്രവർത്തക യൂണിയൻ ട്രഷറർ മധുസൂദനൻ കർത്തയെ ട്രഷററും ആയി തെരഞ്ഞെടുത്തു.കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷനിൽ ആണ് തീരുമാനം.
ഫെബ്രുവരി 10ന് കോട്ടയത്ത് മംഗളം ഓഫീസിലേക്ക് ബഹുജന മാർച്ചും 16നു കോഴിക്കോട് മുതലക്കുളം മൈതാനിയിൽ രാപകൽ ഉപവാസ സമരവും നടത്തും.

അഡ്വ. റഹ്മത്തുള്ള(എസ്. ടി. യൂ), പി.പി മുകുന്ദൻ(സിഐടിയു), പി. കെ നാസർ (എഐടിയുസി), സോണിയ ജോർജ്(സേവ), കെ. ചന്ദ്രശേഖരൻ(എൻ
എൽ. സി), ടോമി മാത്യു(എച്ച്.എം.എസ്), കവടിയാർ ധർമ്മൻ (കെ.ടി.യു.സി), കൃഷ്ണമ്മാൾ(എൻ. ടി. യു.ഐ), കെ.എസ് രാധാകൃഷ്ണൻ(എച്ച്.എം. കെ.പി), വി.വി രാജേന്ദ്രൻ(എ.ഐ.സി.ടി.യു), അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ (ജെ. ടി. യൂ. സി), അഡ്വ. ടി.ബി മിനി(ടി.യു.സി.ഐ), കെ. രാജീവൻ (ഐഎൻടിയുസി), ജീവകുമാർ(ഐ.എൻ. എൽ.സി), സി.എൻ ശിവദാസൻ(എച്ച്.എം. കെ.പി), കെ.പി റജി, സുരേഷ് എടപ്പാൾ(കെ.യൂ.ഡബ്ലു. ജെ), വി.എസ് ജോൺസൺ, ജയ്സൺ മാത്യു(കെ.എൻ. ഇ.എഫ്) – (വൈസ് ചെയർ), അഹമ്മദ് കുട്ടി ഉണ്ണികുളം – എസ് ടി. യൂ, അഡ്വ. കെ അനിൽ കുമാർ(സിഐടിയു), ജോൺ വി.ജോസഫ് (എഐടിയുസി), എൻ.പി പദ്മനാഭൻ(ഐഎൻടിയുസി), മാമ്പറ്റ ശ്രീധരൻ(സിഐടിയു), ഇ.ബി സതീഷ്, ഹലീൽ റഹ്മാൻ (എസ്. ടി. യൂ), അഡ്വ. റജി സഖറിയ(സിഐടിയു), വിശ്വകല തങ്കപ്പൻ(എൻ. ടി. യൂ.ഐ), ബിജു ആൻ്റണി(എച്ച്.എം.എസ്), ജോസ് പുത്തൻകാല(കെ. ടി. യു.സി) – കൺവീനർമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
കൺവെൻഷൻ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി. കെ മുകുന്ദൻ അധ്യക്ഷത വഹിച്ചു. സിഐടിയു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥ് സമര പ്രഖ്യാപനം നടത്തി.

Leave a Reply

Your email address will not be published.