താനൂർ: താനാളൂർ ഗ്രാമ പഞ്ചായത്ത്
മെമ്പർ ടി പി മുഹിയുദ്ധീൻ
വാർഡിൽ നടപ്പിലാക്കുന്ന
ജനകീയ ആരോഗ്യ
പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന്
സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.താനാളുർ
പഞ്ചായത്ത്
വാർഡ് 8 ജനകീയ കൂട്ടായ്മയും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായാണ്
ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ പകര ചക്കിയത്തിൽ
വെച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ഓർത്തോ , ഗൈനക്കോളജി, ജനറൽ മെഡിസിൻ
എന്നി വിഭാഗങ്ങളിലായി പ്രശസ്ത ഡോക്ടർമാരുടെ
സൗജന്യ സേവനം ലഭിക്കും.
ഇതോടൊപ്പം കണ്ണ് പരിശോധന, പ്രമേഹ നിർണ്ണയം, തൈറോയ്ഡ്, പ്രഷർ തുടങ്ങിയവക്കുള്ള
ലാബ് പരിശോധനകളും
സൗജന്യമായി ലഭിക്കും.

ക്യാമ്പ്
താനാളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഒ അഷ്ക്കർ ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികൾ,
ആരോഗ്യ പ്രവർത്തകർ, ക്ലബ്ബുകൾ
സന്നദ്ധ സംഘടന
പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ താനാളുർ ഗ്രാമ പഞ്ചായത്ത് അംഗം
ടി പി മുഹിയുദ്ധീൻ , മുജീബ് താനാളൂർ, ജാബിർ കോരാത്ത്,
പി.അബു ടി പി മെഹറൂഫ് എന്നിവർ
പങ്കെടുത്തു.

Leave a Reply

Your email address will not be published.