
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം : കാലിക്കറ്റില്‍ ദേശീയ ശാസ്ത്ര സമ്മേളനം തുടങ്ങി.മറ്റെല്ലാ ശാസ്ത്രശാഖകളുമായി അഗാധബന്ധം പുലര്‍ത്തുന്നത് ജീവശാസ്ത്രമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്ര പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേള നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിസിക്സ്, കെമിസ്ട്രി, സ്പേസ് സയന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ ശാസ്ത്ര ശാഖകളും അടി സ്ഥാനപരമായി ജീവശാസ്ത്രത്തിന്റെ പ്രായോഗികതലത്തിലാണുള്ളത്. ശാസ്ത്ര ഗവേഷണ രംഗത്തും ഉന്നതപഠനത്തിലും വനിതകളുടെ വര്‍ധന അഭിനന്ദനാര്‍ഹമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ.ഡിനോജ് സെബാ സ്റ്റ്യൻ’അധ്യക്ഷത വഹിച്ചു.
ദേശീയ ശാസ്ത്രോപദേഷ്ടാവും നാഷ്ണല്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് മിഷന് ശാസ്ത്രജ്ഞയുമായ ഡോ.പ്രതിഷ്ഠ പാണ്ഡേ മുഖ്യാതിഥിയായി. സിന് ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നന്,ജൈവ വൈവിധ്യബോര്‍ഡ് മുന്‍ ചെയര്മാന് ഡോ.ഉമ്മന്‍ വി. ഉമ്മന്‍, നാഷ്ണല്‍ അക്കാദമി ഓഫ് സയന്‍സ് കേരള ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ ഡോ. എടത്തില്‍ വിജയന്, സുവോളജി പഠനവകുപ്പ് മേധാവി ഡോ.എല്‍.ദിവ്യ, ഡോ. ഇ. പുഷ്പലത എന്നിവര്‍ സംസാരിച്ചു.കേരളശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള സയന്‍സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 28-ന് വനിതാ ഗവേഷകര്‍ നേരിടുന്ന വെല്ലുവിളിക ളെക്കുറിച്ച് പാനല്‍ ചര്‍ച്ച യുണ്ടാകും.രാവിലെ 9.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി.ഇന്ത്യയിലെ പ്രമുഖ വനിതാ ശാസ്ത്രജ്ഞര്‍ പങ്കെടുക്കും.
Leave a Reply