വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്ക്‌ മുന്നിൽ പ്രദർശിപ്പിക്കുന്ന ശാസ്ത്രയാൻ 2025-26 ന്റെ ഭാഗമായി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറിക്ക് നാളെ തുടക്കം. കാലിക്കറ്റ്‌ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫസർ പി. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.പഠനവകുപ്പ് മേധാവിയും സിൻഡിക്കേറ്റംഗവുമായ പ്രൊ. കെമുഹമ്മദ്‌ ഹനീഫ അദ്ധക്ഷത വഹിക്കും. മുഖ്യ പുസ്തകമായി എ ത്തുന്ന പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ഇൻഫ്ലുവൻസറുമായ സി. പി. ഷിഹാബുദീൻ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ മുൻ ഇന്ത്യൻ ഫു ട്ബോൾ ടീം ക്യാപ്റ്റനും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റു മായ യു ഷറഫലി, കാർഷിക വിപ്ലവ നേതാവും രാഷ്ട്രീയ പ്രവർത്തകനുമായ പി ടി ജോൺ, സാമൂഹിക പ്രവർത്തകനും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ കാവുമ്പായിൽ ബാലകൃഷ്ണൻ, പ്രൊ. ടി വി മധു,ലൈബ്രറി ആർക്കിടെക്ചറിൽ പ്രഗത്ഭനായ ഫാദർ ഡോ. ജോൺ നീലങ്കാവിൽ, കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാ മപഞ്ചായത് പ്രസിഡന്റ്‌ പി സാരുതി, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ ഫിലിം ഡയറക്ടർ ലീല സന്തോഷ്‌, തൊഴിലാളി സംഘടന പ്രവർത്തകൻ ഗ്രോ വാസു, പത്ര ‘പ്രവർത്തകനും എഴുത്തു കാരനുമായ ബാബുരാ മചന്ദ്രൻ, പ്രശസ്ത നർത്തകി വി പി മൻസിയ, എന്നിവർ ഉൾപ്പെടെ വ്യത്യസ്ഥ സാമൂഹിക സാംസ്‌കാരിക തൊഴിൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുപ്പതോളം പ്രഗത്ഭരുടെ പുസ്തകങ്ങളെയാണ് പഠന വകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.

സർവകലാശാല പാർക്കിൽ സജ്ജികരിച്ച 3 വേദികളിൽ വായന ക്കാർക്ക് ഇവരുമായി നേരിട്ട്സംവദിക്കാം.ഡെന്മാർക്കിൽ 2000- ൽ ഉടലെടുത്ത ഹ്യൂമൻ ലൈബ്രറി ആശയത്തിൽ വ്യ ക്തികൾ പുസ്തകങ്ങളായി മാറി നിശ്ചിത സമയ ത്തേക്ക് വായനക്കാരുമായി നേരിട്ട് സംവദിക്കുന്നതിലൂടെ,പുസ്തകങ്ങളിൽ ഒതുങ്ങാത്ത മനുഷ്യന്റെ അറിവും, അനുഭവ സമ്പത്തും, വെല്ലുവിളികളും, അതിജീവനവും അടുത്തറിയാനുള്ള അവസരമാണ് ഒരുക്കുന്നത്. മനുഷ്യർക്കിടയിലെ മുൻ വിധികൾദൂരീകരിക്കാനും പരസ്പര ബഹുമാനവും സഹാനുഭൂതിയും വളർ ത്താനും ആണ് ഇത്തരം വേദികൾ ലക്ഷ്യമിടുന്നത്. പരമ്പരാഗത ലൈബ്രറി കളിൽ നിന്നും വ്യത്യസ്തമായി തുറന്ന സംഭാഷണങ്ങളിലൂടെ അറിവ് കൈ മാറുന്ന ഈ വേദി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്ര യോജനപ്പെടുത്താൻ പഠനവകുപ്പുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published.