
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിൽ വിമുക്ത ഭടന്മാർക്കും അർദ്ധ സൈനികർക്കും കരിയർ അവസരം.ആദ്യമായി അർദ്ധസൈനികർക്കായി വാക്-ഇൻ ഇന്റർവ്യൂ. കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.ജനുവരി 30-നാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. ഈ നിയമന പ്രക്രിയയിൽ 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർക്കും അർദ്ധസൈനികർക്കുമാണ് അവസരം ലഭിക്കുന്നത്. പ്രത്യേകിച്ച്, അർദ്ധസൈനികർക്കായി ആദ്യമായി വാക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്.അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 50 വയസാണ്.സംവരണ വിഭാഗക്കാർക്ക് നിലവിലുള്ള നിയമാനുസൃതമായ വയസിളവ് അനുവദിക്കും.താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ രാവിലെ 9.30ന് കാലിക്കറ്റ് സർവകലാശാലാ ഭര ണകാര്യാലയത്തിൽ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.രാജ്യ സേവനം പൂർത്തിയാക്കി സിവിലിയൻ മേഖലയി ലേക്കുള്ള സ്ഥിരവും മാന്യവുമായ തൊഴിൽ അവസരം തേടുന്ന വിമുക്ത ഭടന്മാർക്കും അർദ്ധ സൈനികർക്കും ഈ നിയമനം മികച്ച അവസ രമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Leave a Reply