
എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേർസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ഹയർ സെക്കന്ററി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ
ആര്യാടൻ മുഹമ്മദ് സ്മാരക പുരസ്കാരം
നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുളത്തൂരിലെ സുവോളജി അദ്ധ്യാപകൻ സുമേഷ് KS അർഹനായി.
നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കലാകായിക മേഖല കളിലെയും അക്കാദമിക് മേഖല കളിലെയും മികച്ച പ്രകടനങ്ങളിൽ ശ്രീ സുമേഷിന്റെ പങ്ക് വളരെ വലുതാണ്. നാഷണൽ സർവീസ് സ്കീം, കാരിയർ ഗൈഡൻസ് മേഖലകളിലും ശ്രദ്ദേയമായ പ്രകടനമാണ് ഇദ്ദേഹത്തിന്റേത് എന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.
മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള ജില്ലാ അവാർഡ്, മികച്ച കരിയർ ഗൈഡ് നുള്ള അവാർഡ്, മലയാള മനോരമ നല്ല പാഠം മികച്ച ഹയർ സെക്കണ്ടറി കോർഡിനേറ്റർ
ടി കൊളത്തൂർ മൗലവി എക്സലൻസി അവാർഡ് എന്നിവയും ഇദ്ദേഹം മുൻപ് നേടിയിട്ടുണ്ട്..
പുരസ്കാരം നിലമ്പൂർ എം എൽ എ യും ശ്രീ ആര്യാടൻ മുഹമ്മദിന്റെ മകനുമായ ബഹു. ആര്യാടൻ ഷൗക്കത്ത് ജനുവരി 31 ന് മഞ്ചേരി വെച്ച് നടക്കുന്ന AHSTA ജില്ലാ സമ്മേളനത്തിൽ വിതരണം ചെയ്യും.
Leave a Reply