
മഞ്ചേരി :രാജ്യത്തെ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം നൽകുക എന്ന തലക്കെട്ടിൽ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനമായ നാളെ മഞ്ചേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് വൈകുന്നേരം 4.30 ന് റിപ്പബ്ലിക് ദിന സംഗമം നടത്തും. സംഗമം ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകൻ കെപിഒ റഹ്മത്തുള്ള, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി എന്നിവർ സംസാരിക്കും.
Leave a Reply