
തിരൂർ. കേരള മുത്തവല്ലി അസോസിയേഷൻ സംസ്ഥാന വക്കഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്ന് നിവേദനം നൽകി. പുനഃസംഘടിപ്പിക്കുന്ന കേരള സംസ്ഥാന വഖഫ് ബോർഡിൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന പുരാതന മുസ്ലിം കുടുംബങ്ങളുടെ മുത്തവല്ലി സ്ഥാനം വഹിച്ചു വരുന്ന സംഘടനക്ക് പ്രാതിനിധ്യം അനുവദിക്കുക. അന്യാദീ നപ്പെട്ടവഖഫ്സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുക. ഇനിയും നികുതി സ്വീകരിക്കാത്ത വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ ഇളവുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉണ്ടായിരുന്നത്. ജനറൽ സെക്രട്ടറി കെ. പി. ഒ. റഹ്മത്തുല്ല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുസ്തഫ തിരുനാവായ കളത്തിൽ, അമീർ കള്ളിയത്ത്, വി. പി. സാബിർ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത് വിഷയംപരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പു നൽകി
Leave a Reply