
മലപ്പുറം: മലപ്പുറം പ്രസ്ക്ലബ്ബ് കുടുംബ മേളയോടനുബന്ധിച്ചു നടക്കുന്ന കായിക മത്സരങ്ങളുടെ ജേഴ്സി പ്രകാശനം ചെയ്തു. സബാഹ് സ്ക്വയര്‍ ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ സബാഹ് കുണ്ടുപുഴിക്കല് നാലു ടീം ക്യാപ്റ്റന്മാര്ക്കു ജേഴ്സി കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസ്ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം സി.പ്രജോഷ്കുമാര്‍, സ്പോര്‍ട്സ് കണ്‍വീനര്‍ നസീബ് കാരാട്ടില്‍, ടീംക്യാപ്റ്റന്മാരായ അഖില്‍ ഓട്ടുപാറ, കെ.ഷമീര്‍, അരുണ്‍ അമൃതനാഥ്, ഷഹബാസ് അമന് പ്രസംഗിച്ചു. മലപ്പുറം പ്രസ്ക്ലബ്ബ് ജോയിന്റ് സെക്രട്ടറി പി.പി.അഫ്താബ് നന്ദി പറഞ്ഞു.
Leave a Reply