പാലിയേറ്റീവ് ദിനത്തിൽചേരുരാൽ സ്ക്കൂൾസ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്വിദ്യാർത്ഥികൾ സമാഹരിച്ച തുക പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്ശാന്തി കെയർ ചെയർമാൻ ടി. സൈനുദ്ധീൻ എന്ന ബാപ്പുട്ടി ഹാജിക്ക് കൈമാറുന്നു

പുത്തനത്താണി : ‘സാർവത്രിക പരിചരണം അയൽപ്പക്ക കൂട്ടായ്മയിലൂടെ ‘എന്ന സന്ദേശവുമായി പാലിയേറ്റീവ് കെയർ ദിനത്തിൽ പുത്തനത്താണി ശാന്തി പാലിയേറ്റീവ് കെയർ സോസൈറ്റിക്ക് വേണ്ടി തുക സമാഹരിച്ച് വിദ്യാർത്ഥികൾ മാതൃകയായി.
ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്
വിദ്യാർത്ഥികൾ സമാഹരിച്ച തുക
പ്രധാന അധ്യാപകൻ പി.സി. അബ്ദുറ സാക്കിൽ നിന്ന് ‘ശാന്തി’ ചെയർമാൻ ടി. സൈനുദ്ധീൻ എന്ന ബാപ്പുട്ടി ഹാജി ഏറ്റുവാങ്ങി. പി. ടി. എ പ്രസിഡന്റ് എ.പി.
നാസർ അധ്യക്ഷനായി. ഉപപ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ,
സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദ കൃഷ്ണൻ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അധ്യാപകരായ ടി.വി. ജലീൽ, യൂനുസ് മയ്യേരി , ഹഫ്സത്ത് അടിയാട്ടിൽ,
പി. ഫാത്തിമ ഷംനത്ത്, ഉണർവ്വ് ക്ലബ്ബ്
കോർഡിനേറ്റർ എം.സിറാജുൽ ഹഖ്, എ.കെ.എം.എ മജീദ്, വി.പി സുലൈഖ, കെ.പി ബാഷാബീഗം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.