ചേരുരാൽ സ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടന്ന ‘ശുഭയാത്ര’-ട്രാഫിക് ബോധവൽക്കരണ പരിപാടി.

തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന് ‘ശുഭയാത്ര’-ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കല്പകഞ്ചേരി സബ് ഇൻസ്പെക്ടർ വി. ദാസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.
നിഷാദ്, പ്രധാനാധ്യാപകൻ പി.സി. അബ്ദുറസാഖ്, സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദകൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ വി ബീന, എ.എൻ. ജമീർ, ഡ്രിൽ ഇൻസ്പെക്ടർ വി. സതി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.