തിരൂർ: ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ ഇബ്രാഹിം മാസ്റ്റർ അനുസ്മരണ യോഗം ചേർന്നു. വള്ളിക്കാഞ്ഞിരം മദ്രസ ഹാളിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുശോചന യോഗത്തിൽ മഹല്ല് ഖത്തീബ് അബ്ദു റഊഫ് ബാഖവി അധ്യക്ഷത വഹിച്ചു, മഹല്ല് സെക്രട്ടറി കെ എം അലി സ്വാഗതം പറഞ്ഞു. കെ എൻ, മുത്തുകൊയ തങ്ങൾ, പോളാട്ടു നാസർ ( ഗ്രാമ പഞ്ചായത്ത് വൈസ്, പ്രസിഡന്റ്), വി കെ എം ഷാഫി, കെ വി സിദ്ധീഖ്, ഇസ്മായിൽ പുതുശ്ശേരി, അബൂബക്കർ ഹാജി നന്നമ്പ്ര, കുന്നുമ്മൽ ദാസൻ, ഗഫൂർ ഹാജി, കെ വി ടി സമദ്, കെ പി ഒ റഹ്മത്തുള്ള, എ എം റഷീദലി മുസ്ലിയാർ, പി പി ഇസ്മായിൽ, സി എം ടി നാസറുദ്ധീൻഷാ, കെ എം നൗഫൽ, വി ഇ എം ഇക്ബാൽ, റഹ്മത്തുള്ള കെ ഇ കെ, മുസ്തഫ പോകളാത്ത്, ഉസ്മാൻ മാസ്റ്റർ, കൈനിക്കര ഹമീദ് എന്ന കുഞ്ഞുട്ടി, കുട്ടിഹസ്സൻ, എന്നിവർ ഇബ്രാഹിം മാസ്റ്ററെ അനുസ്മരിച്ചു സംസാരിച്ചു.
Leave a Reply