മലപ്പുറം : സർവ്വീസിൽ നിന്നും വിരമിക്കുന്ന ബോട്ടണി അധ്യാപകർക്ക് മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി.
ഹയർ സെക്കൻഡറി മലപ്പുറം ജില്ലാ കോർഡിനേറ്റർ ഷാജു വി പി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം. ബി ടി എ എ പ്രസിഡൻ്റ് പ്രകാശ് എം അദ്ധ്യക്ഷത വഹിച്ചു . ഷാം കെ ( പ്രിൻസിപ്പൽ ഇ എം ഇ. എ കൊണ്ടോട്ടി ),മനോജ് ജോസ്, സജീഷ് വർക്കി,റാണി വർഗീസ്. ജാഫർ പി, ഉസ്മാൻ പി എം , റീന . ആർ. , കെ. നന്ദിനി, അജു കുമാർ, മിഥുൻ , റോഷ്നി എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന കെ. എം. ബെൻഷ (പ്രിൻസിപ്പൽ ഡി എച്ച്. എ. എച്ച് എസ്. എസ് പൂക്കരത്തറ), ഷീജ എ. (എൻ. എം. എച്ച് എസ് എസ് ചേലേമ്പ്ര,),കെ.വി . അബ്ദുൽ സലീം (ജി.ബി എച്ച്. എസ്. എസ്. മലപ്പുറം) ടി . ജി നിഷ (ഡിയു എച്ച് എസ്. എസ്. കണ്ടനകം)
ആർ . മീര (ജിഎച്ച് എസ്. തൃക്കാവ് ) എന്നിവർ മറുപടി പ്രസംഗം നടത്തി.പി. സിമി. നിഷാഹ് , ധന്യ. കെ. , എം. പ്രസന്ന ; പി.കെ. സോഫി. , യു .കെ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.