തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച്‌ സി ഡി ച്ച്‌ വിഭാഗത്തിന്റെ പ്രത്യേക പ്രൊജക്ടായ പ്രത്യാശയുടെ ഭാഗമായി ചെമ്പ്ര പൂക്കോയ തങ്ങൾ ഹോസ്പിസ്(PTH) പാലിയേറ്റീവ്‌ കെയർ സെന്ററിലേക്ക്‌ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.
തിരൂർ ഐ ഡി എ മുൻ പ്രസിഡന്റ്‌ ഡോ: ഡെന്നിസ് പോൾ നിന്നും PTH മുഖ്യരക്ഷാധികാരി കൊക്കോടി മൊയ്തീൻകുട്ടി ഹാജി മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ PTH കൺവീനർ ഡോ: അനീസ് തൊട്ടിയിൽ സ്വാഗതം പറഞ്ഞു.
ചെയർമാൻ മുസ്തഫ നെടിയിൽ അധ്യക്ഷത വഹിച്ചു.
ഡോ: ഷബീർ കെ പി ഒ ( സി ഡി എച്ച് ചെയർമാൻ, തിരൂർ ഐ ഡി എ) ,
ഡോ: മുഹമ്മദ് ഹസ്സൻ (ജോ. സെക്രട്ടറി, തിരൂർ ഐ ഡി എ), സലാഹുദ്ദീൻ ഫൈസി, അബ്ദുറഹ്മാൻ എന്ന ബാവ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മൊയ്തീൻ മുസ്ലിയാർ ചടങ്ങിന് നന്ദിയും പറഞ്ഞു. അബു തങ്ങൾ, ഇസ്മായിൽ നടക്കാവിൽ, ഹാഫിസ് അലിക്കുട്ടി, റാഫി വെട്ടം, ഇഫ്ത്തിക്കർ അലി
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.