
ഐഡിഎയുടെ
പ്രത്യാശ പദ്ധതി
താനുർ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച്
പാലിയേറ്റിവ് ദിനാചരണത്തിൻ്റെ ഭാഗമായി താനാളൂർ ഹസ്തം പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് വീൽചെയറുകൾ നൽകി.
ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ്റെ കമ്മ്യുണിറ്റി ഡവലപ്മെൻ്റ് വിഭാഗത്തിന്റെ പ്രത്യേക പ്രൊജക്ടായ പ്രത്യാശയുടെ ഭാഗമായാണ്
ഹസ്തത്തിന്
വീൽചെയറുകൾ നൽകിയത്.
പാലിയേറ്റീവ് ദിനത്തിൽ
താനാളൂരിൽ നടന്ന
ചടങ്ങിൽ ഐഡിഎ
തിരൂർ ബ്രാഞ്ച് പ്രസിഡണ്ട് ഡോ:മുഹമ്മദ് അസ്‌ലിഫ് നിന്നും
ഹസ്തം ഭാരവാഹികൾ വീൽചെയറുകൾ
ഏറ്റുവാങ്ങി.
ചടങ്ങിൽ ഹസ്തം പാലിയേറ്റീവ് കെയർ ചെയർമാൻ ടി പി മുഹമ്മദ് റഫീഖ് അധ്യക്ഷനായി.
ഡോ: സി.റംസീന
ഡോ: കെ പി ഒ ഷബീർ
ഡോ: സിക്കന്തർ, മുജീബ് താനാളൂർ,
പി ഇസ്‌ഹാഖ്,
എൻ പി കുഞ്ഞിമുഹമ്മദ്,
ഇ പി ഷരീഫ്, ബാവ ഹാജി, ഡോ: മുഹമ്മദ് ഹസ്സൻ നഹ ,
ഡോ:ഡെന്നിസ് പോൾ ഡോ:അഖിൽ മഠത്തിൽ,
ഡോ: മുഹമ്മദ് അനീസ് ,ഡോ: എം സി ജുനീഷ് എന്നിവർ
സംസാരിച്ചു.
Leave a Reply