കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് ജില്ലയിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം എം എൽ എ വി കെ പ്രശാന്തിൽ നിന്നും കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് തീരുര്‍ പഠനകേന്ദ്രമായ ഐ എച്ച് ടി കമ്പ്യൂട്ടര്‍ കോളേജ് മാനേജിങ് ഡയറക്ടര്‍ ഷമീര്‍ കളത്തിങ്ങല്‍ ഏറ്റു വാങ്ങി.

തിരുവനന്തപുരം :ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രീകളിലേക്ക് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് 2024 – 25 വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചു.തിരുവനന്തപുരം കെ കെ എം ഇന്റർനാഷണൽ ഹാളിൽ നടന്ന പരിപാടി എം എൽ എ വി .കെ പ്രശാന്ത് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് ജില്ലയിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം എം എൽ എ വി കെ പ്രശാന്തിൽ നിന്നും കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് തീരുര്‍ പഠനകേന്ദ്രമായ ഐ എച്ച് ടി കമ്പ്യൂട്ടര്‍ കോളേജ് മാനേജിങ് ഡയറക്ടര്‍ ഷമീര്‍ കളത്തിങ്ങല്‍ ഏറ്റു വാങ്ങി .
കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് മാനേജിങ് ഡയറക്ടർ ഡോ.കെ.എ.രതീഷ് ,കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് ചെയര്‍മാന്‍ ഡി.വിജയന്‍ പിള്ള, ഗ്രോവെയർ എഡ്യൂക്കേഷൻ മാനേജിങ് ഡയറക്ടർ അജിംഷാ എം എന്നിവര്‍ സന്നിദ്ധരായിരുന്നു .

‘തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ചുരുങ്ങിയ ചിലവില്‍ ഏവര്‍ക്കും’ എന്ന ലക്ഷ്യത്തോടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കിയതിനാണ് ഈ പുരസ്‌കാരം.

Leave a Reply

Your email address will not be published.