
തിരു :ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയായിരുന്നഅഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ ഐ എൻ എൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഐ എൻ എല്ലിന്റെ സി പി എമ്മിനോടുള്ള അമിതമായ വിധേയത്വവും സിപിഎം അനുവർത്തിക്കുന്ന സംഘപരിവാർ അനുകൂലനിലപാടിലും പ്രതിക്ഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും ഐ എൻ എൽ വിടുന്നത്. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ മുൻ പ്രസിഡന്റും എൽ ഡി എഫ് വക്താവുമായിരുന്ന എം ബഷറുള്ള, മുൻ ജില്ലാ ജനറൽ സെക്രട്ടറിയും മുൻ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേഴ്‌സണൽ സ്റ്റാഫും ആയിരുന്ന ബുഹാരി മന്നാനി, ജില്ലാ വൈസ് പ്രസിഡന്റ് ഹിദായത്ത് ബീമാപ്പള്ളി, ജില്ലാ സെക്രട്ടറി താജുദീൻ, നാഷണൽ വിമൺസ് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന നജുമുന്നിസ, ജില്ലാ ജനറൽ സെക്രട്ടറി വി എസ് സുമ, നാഷണൽ ദളിത് ലീഗ് പ്രസിഡന്റായിരുന്ന കാച്ചാണി അജിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മുസ്ലിം ലീഗിൽ ചേരുന്നത്. ഇന്ന് //14/1/26വൈകുന്നേരം YMCA യിൽ വച്ചുനടക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മെമ്പർഷിപ് നൽകി സ്വീകരിക്കും.
Leave a Reply