
തിരൂർ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല അസോസിയേഷൻ
തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസറും ചീഫ് കമ്മീഷണറുമായ എസ്. സുനിതക്ക് ആദരവും യാത്രയയപ്പും നൽകി. ജില്ല അഡൾട്ട് റിസോഴ്സ് കമീഷണർ ഗൈഡ് ഡി .വത്സല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംങ്ങ് കമ്മീഷണർ ടി. പി നൂറുൽ അമീൻ , ജില്ല കമ്മീഷണർമാരായ എം ബാലകൃഷ്ണൻ , കെ. ബി രാജേഷ് , കെ പി വഹീദ , വൈസ് പ്രസിണ്ടൻ്റ് പി കോയ കുട്ടി, ട്രഷറർ കെ കൃഷ്ണകുമാർ, ജില്ല ഭാരവാഹികളായ വി. കെ കോമളവല്ലി, ജിബി ജോർജ് , ഷൈബി. ജെ. പാലക്കൽ, ടി.വി ജലീൽ, സബ്ജില്ല സെക്രട്ടറിമാരായ വി.ബി അനൂപ് , സി കെ മഹേശ്വരി , കെ. സൈന എന്നിവർ സംസാരിച്ചു. വിദ്യാർഥികളിൽ നേതൃപാടവം, സംഘബോധം, അർപ്പണ മനോഭാവം തുടങ്ങിയ സദ്ഗുണങ്ങൾ ഉണ്ടാക്കി എടുക്കുന്നതിനും മികച്ച പൗരൻമാരായി കുട്ടികളെ വളർത്തുന്നതിലും സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ സാധ്യമാക്കുന്നു എന്നത് ശ്രദ്ധേയമാണെന്ന് വിദ്യാഭ്യാസ ഓഫീസർ അഭിപ്രായപ്പെട്ടു.
Leave a Reply