
ആരാണ് ഇതിനു ഉത്തരവാദി – ഉത്തരമില്ലാത്ത ചോദ്യം ?
രവിമേലൂർ
മുരിങ്ങൂർ – ഏഴാറ്റുമുഖം റോഡ് -2017, 18 ,19 കാലഘട്ടത്തിൽ അന്നത്തെ ചാലക്കുടി AE സാദ്ധ്യത പഠനം നടത്തി പദ്ധതിക്ക് വേണ്ട സ്ഥലം ഉണ്ട് എന്ന് സാക്ഷ്യപ്പെടുത്തി തുടർന്ന് ഭരണാനുമതി ലഭിക്കുകയും ഉണ്ടായി, തുടർന്ന് കരാറുകാരൻ സ്വാഭാവികമായി തൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും എന്നത് ഉറപ്പിക്കാൻ ഇദ്ദേഹം സ്വന്തം നിലയിൽ ഒരു സാധ്യത പഠനം നടത്തിയിട്ടുണ്ടാകണമായിരുന്നു , എന്നാൽ അങ്ങനെ ഒരു സാധ്യത പഠനം നടത്താത്തതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നിരിക്കണം 12/06/2020 ൽ ആരംഭിച്ച നിർമ്മാണം പ്രവൃത്തികൾ. ശരിയായ രീതിയിൽ പ്രവർത്തികൾ നടത്താൻ കഴിയാത്തതിനാൽ റിസ്ക് ആൻഡ് കോസ്ററ് പ്രകാരം 30/01/2023 റദ്ധാക്കി. തുടർന്ന് ബാലൻസ് പ്രവൃത്തികൾ പുതിയ പാക്കേജ് ആയി ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കുകയും PWD015-06/TE-5/2023 KIIFB Dated:11-10-2023 ഓർഡർ പ്രകാരം 39.05 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി ലഭിക്കുകയും PWD/KR/EST_TS/3213(A0/2024_5_1_1 dated 27/01/2024 ഓർഡർ പ്രകാരം 21.90 കോടിരൂപക്ക് ബാലൻസ് പ്രവൃത്തിക്കുള്ള സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തു . തുടർന്ന് മത്സാരാധിഷിഠിത ദർഘാസ് ക്ഷണിക്കുകയും ബാബ് കൺസ്റ്റ്ക്ഷൻസ് എന്ന കമ്പനിക്ക് ദർഘാസ് ഉറപ്പിക്കുകയും 08/10/2024 നു ഉടമ്പടി വെക്കുകയും ചെയ്തു . നിലവിൽ പ്രവൃത്തി 60% പൂർത്തീകരിച്ചിട്ടുണ്ട്
എന്ന് KRFB പറയുന്നു.
2024 ഒക്ടോബറിൽ ആരംഭിച്ച രണ്ടാംഘട്ട പ്രവർത്തികൾ രണ്ടാംഘട്ട പ്രവർത്തികൾ DPR ൽ( DPR തതയ്യാറാക്കിയത് അസിസ്റ്റൻ്റ് എൻജിനീയർ PWD ഡിവിഷൻ ചാലക്കുടി- എന്നാല് അവർ പറയും ഞങ്ങൾക്ക് ഇതിൽ പങ്കില്ല എന്ന്…?) പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വേണ്ടത്ര ശാസ്ത്രീയമായും, സുതാര്യവുമായി പ്രവർത്തികൾ നടത്താൻ അവർക്ക് കഴിയും എന്ന് കരുതുന്നില്ല , കാരണം സ്ഥല പരിമിതി പലസ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ട്,,പുറമ്പോക്ക് തിരിച്ചു പിടിക്കാൻ കോടതി ഉത്തരവ് ഉണ്ടായിട്ടും KRFB എക്സിക്യൂട്ടീവ് എൻജിനീയർ തയ്യാർ ആകുന്നില്ല. സർവേ ,ഏറ്റെടുക്കൽ, അതിർത്തിക്കല്ലുകൾ സ്ഥാപിക്കൽ എന്നിവക്ക് DPR ൽ 50 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട് എന്ന് ഇരിക്കെ ആണ് ഇത്രയും നിസ്സംഗത..
മിക്ക സ്ഥലങ്ങളിലും കരേജ് വേ യുടെ അടിയിൽ കുടിവെള്ള പൈപ്പ് ലൈൻ വരുന്നു കൂടാതെ ഇലക്ട്രിക് പോസ്റ്റുകൾ തൊട്ടടുത്ത ഷോൾഡറിലും, 8 മീറ്ററിന് ഇടയിലും ഒക്കെ നിൽക്കുന്നതായി കാണാൻ സാധിക്കും. പുറമ്പോക്കുകൾ കൃത്യമായി എടുക്കുന്നതിന് യാതൊരുവിധ തടസ്സം ഇല്ലെന്നിരിക്കെ,
നിലവിൽ 21-02-2023 ൽ ബഹു ഹൈ കോടതി ഉത്തരവ് പ്രകാരം ജില്ലാ സർവേ സൂപ്രണ്ട് നടപടികൾ പൂർത്തീകരിച്ച് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത് ആണ് ,പ്രസ്തുത ഉത്തരവിൽ സംസ്ഥാന ലാൻഡ് സർവേ ആൻഡ് റെക്കോർഡ് ഡയറക്ടർ ,പബ്ലിക് വർക്ക്സ് സെക്രട്ടറി ,ജില്ലാ കളക്ടർ , ജില്ലാ സർവേ സൂപ്രണ്ട്,KRFB എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ റെസ്പോണ്ടൻ്റസ് ആക്കിയിരുന്നു. ചീഫ് എൻജിനീയറുടെ ഉത്തരവും സ്ഥലം കൈയ്യേറ്റം ഏറ്റെടുക്കാൻ നിലവിൽ ഉത്തരവ് ഉണ്ട്.
ഇപ്പോൾ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന പ്രസ്തുത റോഡിലെ പ്രധാന ജംഗ്ഷനിൽ ഒന്നായ കരുവാപ്പടി ജംഗ്ഷനിൽ ഉള്ള കയ്യേറ്റങ്ങൾ ഇത് വരെ തിരിച്ച് പിടിക്കാൻ ഒരു ശ്രമവും പ്രസ്തുത KRFB എക്സിക്യൂട്ടീവ് എൻജിനിയർ ചെയ്യുന്നില്ല. ആയതുകൊണ്ട് ആ പ്രദേശത്തെ ജംഗ്ഷൻ വിപുലീകരണം കുറ്റമറ്റതായി തീർക്കാൻ സാധിക്കുകയില്ല.
റോഡിൻറെ ഇരുവശങ്ങളിലായി പുറമ്പോക്ക് ഭൂമികൾ ഏറ്റെടുക്കാതെ നിൽക്കുന്നു. ഡ്രൈനേജുകൾക്കിടയിൽ ഇലക്ട്രിക് പോസ്റ്റുകൾ നിൽക്കുന്നു. ഈ ഇലക്ട്രിക്കൽ പോസ്റ്റുകൾ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് 1 കോടി 18 ലക്ഷത്തിൽ പരം രൂപ നീക്കി വെച്ചിട്ടുള്ളതാണ്, അതു പോലെ തന്നെ കുടിവെള്ള പൈപ്പ് ലൈൻ കരേജ് വേ യുടെ അടിയിൽ വരാൻ സാധ്യതയുള്ളവ ഇതുവരെ നീക്കം ചെയ്തിട്ടില്ല. പൈപ്പ് ലൈനുകൾ യൂട്ടിലിറ്റിയിൽ നിന്നും പുറത്തേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനും . ഒന്നരക്കോടിയിൽ പരം രൂപ നീക്കി വെച്ചിട്ടുള്ളതാണ്.
യൂട്ടിലിറ്റികൾ മാറ്റിസ്ഥപിക്കുന്ന സമയത്ത് , കരാറുകാരൻ പൈപ്പ് ലൈനുകളുടെ ലൈനിങ് ശാസ്ത്രീയമായി അല്ല ചെയ്യുന്നത്. ഇത്തരം കൃത്യമായ നിരീക്ഷണം പിഡബ്ല്യുഡി ,കെ. ആർ. എഫ് .ബി എന്നിവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ്ഥലങ്ങളിൽ ഒരു മീറ്റർ പോലും താഴ്ചയിൽ അല്ല ഇട്ടിരിക്കുന്നത്.
40 കോടി വകയിരുത്തിയ പദ്ധതി, ഒരു കിലോമീറ്ററിൽ 1.8 കോടി രൂപ ആണ് ചിലവ് എന്നത് മറന്ന് പോകരുത്. അതിനാൽ വളരെ ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മാണം എത്രയും വേഗത്തിൽ ആക്കി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം – ഇന്നത്തെ അവസ്ഥയിൽ – ഹാർട്ട് അറ്റാക്ക്- ഗർഭിണികൾ – ഡയാലിസിസ് – രോഗികൾക്കും – യാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചാരിക്കാൻ പറ്റാത്ത അവസ്ഥയാണ് – എത്രയും പെട്ടന്ന് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം അഭിപ്രാപ്പെടുന്നത്? അതുപ്പോലെ കയ്യേറിയ പുറമ്പോക്ക് ഭൂമി സർക്കാർ റോഡിൻ്റെ വികസനത്തിനായി മുഖം നോക്കാതെ – എഞ്ചീനീയർ മുഖ മോ രാഷ്ട്രീയമോ നോക്കാതെ കോൺട്രാക്റുടെ റോഡ് പ്രവൃത്തിയിൽ ഏറ്റെടുപ്പിക്കണം എന്നാണ് പ്രദേശവാസികളും – റോഡ് സഞ്ചാരികളും ആവശ്യപ്പെടുന്നത്!


Leave a Reply