
മലപ്പുറം :കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നാലാമത് അരീക്കോട് പി.ടി അബ്ദുറഹ്മാൻ സ്മാരക പുരസ്കാരം കവിയും, എഴുത്തുകാരനുമായ കാനേഷ് പൂനൂരിന്.മോയിൻകുട്ടി വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, ഒ.എം കരുവാരകുണ്ട്,ഫൈസൽ എളേറ്റിൽ എന്നിവരടങ്ങുന്ന ജൂറിയാണ് കാനേഷിനെ തെരഞ്ഞെടുത്തത്.
ഒട്ടേറെ മാപ്പിളപ്പാട്ടുകൾ എഴുതിയ കാനഷ് പതിനാലാംരാവ്,പഴശ്ശിരാജ, മധുചന്ദ്രലേഖ, ഉൾപ്പെടെ മലയാളചലചിത്രങ്ങൾക്കും ഒട്ടേറെ ടി.വി സീരിയലുകൾക്കും ഗാനങ്ങൾ രചിച്ചി ട്ടുണ്ട്.എഴുത്തുകാരനും കോളമിസ്റ്റുമായ കാനേഷ് ഗ്രന്ഥകാരനും സാഹിത്യ രംഗത്തെ സജീവ സാന്നിധ്യവുമാണ്.13ന് അരീക്കോട്
നടക്കുന്ന മുണ്ടമ്പ്ര മഹോൽസവത്തിൽ
പി.ടിയുടെ കുടുംബത്തിൻ്റെ സാന്നിധ്യത്തിൽ
ഉപഹാരവും ക്യാഷ് അവാർഡും സമർപ്പി ക്കുമെന്ന് കേരള മാപ്പിള കലാ അക്കാദമി
സംസ്ഥാന പ്രസിഡൻ്റ് എ.കെ.മുസ്തഫ, ജില്ലാ പ്രസിഡൻ്റ് ലുഖ്മാൻ അരീക്കോട്, ജനറൽ സെക്രട്ടറി പി.വി.ഹസീബ് റഹ്മാൻ, ട്രഷറർ അലവി നരിപ്പറ്റ, ഓർഗനൈസിംഗ് സെക്രട്ടറി
ശരീഫ് കൂട്ടായ് എന്നിവർ അറിയിച്ചു.
Leave a Reply