
തിരൂർ: മദ്യാധികാര വാഴ്ച്ചക്കെതിരെ
ജനാധികാര വിപ്ലവം എന്ന പ്രമേയത്തിൽ കേരള മദ്യനിരോധന സമിതി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിന്
തുടക്കമായി.തിരൂർ താലൂക്ക് കാമ്പയിൽ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ. ഉദയകുമാർ – കോയ മാസ്റ്ററെ മെമ്പർഷിപ്പ് ചേർത്ത് നിർവ്വഹിച്ചു. പഞ്ചായത്ത് തല
കൺവെൻഷൻ, തലക്കാട് ബാർ വിരുദ്ധ രണ്ടാം ഘട്ട സമരം , മദ്യ നിരോധന സമിതി ശില്പശാല എന്നിവ നടത്താൻ തീരുമാനിച്ചു. മജീദ് മാടമ്പാട്ട് സമരപരിപാടികൾ വിശദീകരിച്ചു.ഖദീജ നർഗീസ് മുഖ്യ പ്രഭാഷണം നടത്തി.സഹീർ താനൂർ ,വി.പി.നാസർ,ഉബൈദുല്ല താനാളൂർ, വി.പി കുഞ്ഞു ,ജലീൽ തൊട്ടി വളപ്പിൽ,ശോഭ വെട്ടം,മൂസ മങ്ങാട്ടിൽ, കെ.അബൂബക്കർ,
ഹംസ താനൂർ,ഹംസ പരിയാപുരം,
അബ്ദുറഹിമാൻ നിറമരുതൂർ, പി.
ബ്ശീർ അഹ്മദ്, സി.കെ. ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
Leave a Reply