തിരൂർ: “കുടുംബം സ്വർഗ്ഗ കവാടം ” എന്ന പ്രമേയത്തെ ആസ്പദമാക്കി കെ.എൻ. എം മർക്കസ്സുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ 2026 ഏപ്രിൽ 19 ന് കോട്ടക്കലിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പറവണ്ണ മേഖല കെ.എൻ.എം. മർക്കസ്സുദ്ദഅവ പഞ്ചാരമൂലയിൽ സംഘടിച്ച ” സൗഹൃദ ചായ ” ഡോ: മധുസൂദനൻ ഉൽഘാടനം നിർവ്വഹിച്ചു. ടി.പി. കാസിം ഹാജി അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ,നിറമരുതൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.കെ. അനിൽ, ഫൈസൽ ശാന്തിനഗർ, ഷമ്മ ഹാരിസ്, മാധ്യമപ്രവർത്തകൻ കെ.പി. ഒ റഹ്മത്തുള്ള, മുസ്‌ലിം കോ-ഓഡിനേഷൻ കമ്മറ്റി കൺവീനർ കെ.എം. നൗഫൽ , സി എം . പി മുഹമ്മദലി, പാറയിൽ ഹമീദ് പ്രസംഗിച്ചു. യാസിർ അറഫാത്ത് , സി.എം.സി. അർഷാദ് ഗഫൂർ, സി.ആർ. നാസർ, ടി.പി ഫസ്‌ലുറഹ്മാൻ, എം. മുഫീദ്, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.