പുത്തനത്താണി: പത്ത് വയസുകാരനായ റയാൻ്റെ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കനിവ് തേടി കുടുംബം. ആതവനാട്
പഞ്ചായത്തിലെ കരിപ്പോൾ ഗവ. ഹൈസ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് റയാൻ്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാട് ഒന്നിക്കുന്നു. 6 വർഷമായി റയാൻ അർബുദരോഗ ചികിത്സയിലാണ്. ഇപ്പോൾ തലശ്ശേരി മലബാർ കാൻസർ സെൻ്ററിലാണ്. ചികിത്സക്ക് 25 ലക്ഷം രൂപ ചെലവ് വരും. പട്ടർകല്ല് സ്വദേശികളായ പിലാത്തോട്ടത്തിൽ ഷാഹുൽ ഹമീദിന്റെയും പഞ്ചായത്ത് മുൻ അംഗം പി.ടി. ഫൗസിയയുടെയും മകനാണ്. കരിപ്പോൾ ഗവ. ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഡി.ബിന്ദു (ചെയർ), ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ അരീക്കാടൻ മമ്മു (കൺ), മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട് (ട്രഷ) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു പുത്തനത്താണി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 15430100226325. ഐഎഫ്എസ് സി: FDRL0001543.
GP No:8590441565.

Leave a Reply

Your email address will not be published.