
അരീക്കോട് :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കോട് യൂണിറ്റ് കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വ്യാപാര ഭവനിൽ വച്ച് നടന്ന പരിപാടി യൂണിറ്റ് ജനറൽ സെക്രട്ടറി അൽമോയ റസാഖ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ടും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ജോളി സജീർ ഉദ്ഘാടനം ചെയ്തു. ആനന്ദ സഞ്ചാരം എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം കെടി അഷ്റഫ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ആയിഷ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ സലാം, ജില്ലാ പഞ്ചായത്ത് അംഗം കെ ടി അശ്റഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ടി അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ഡബ്ലിയു അബ്ദുറഹ്മാൻ, പ്രോഗ്രാം കോഡിനേറ്റർ ഇബ്രാഹിം ബസുക്ക, യൂണിറ്റ് ട്രഷറർ വിഎ നാസർ, ബ്ലോക്ക് മെമ്പർമാരായ കണ്ണഞ്ചേരി അബ്ദുൽ ഹമീദ്, ലത്തീഫ് വെള്ളേരി, ആബിദ് ചോലയിൽ, കെ സി എ ഷുക്കൂർ, കെപിഎം ഹാരിസ്, എം പി അബ്ദുൽ നാസർ, ശിഹാബ് പാറക്കൽ, എം ഉണ്ണീൻ കുട്ടി മൗലവി, ഷക്കീൽ മുക്കത്ത്, യൂത്ത് വിങ്ങ് പ്രസിഡണ്ട് നസീബ്, ഹെന്ന സെക്രട്ടറി അക്നസ്,ട്രഷറർ നാണി മൈത്ര, വനിതാ വിങ്ങ് പ്രസിഡന്റ് അമ്പായത്തിങൽ മുനീറ, സെക്രട്ടറി സക്കീന, ട്രഷറർ ബിന്ദു മോഹൻ, ഹംസ വെള്ളരി, ശരീഫ് കളത്തിങ്ങൽ, ന്യൂ സ്റ്റാർ മുഹമ്മദ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുനീർ മാസ്റ്റർ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Leave a Reply