വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം :ചേളാരി കോലാർകുന്ന് ശ്രീ മലങ്കാളി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റി.ഉത്സവം 16 ന് നടക്കും. 16 വെളളിയാഴ്‌ച പുലർച്ചെ 4 മണിക്ക് ഗണപതിഹോമം,വൈകു:4 ന് കലശം എഴുന്നള്ളിപ്പ് ,6 ന് മഞ്ഞത്താലപ്പൊലി, 6.30 ന് ഭഗവതി സേവ,രാത്രി 10 ന് തായ മ്പക,പുലർച്ചെ 3മണിക്ക് അരിത്താലപ്പൊലി, പുലർച്ചെ 6 മണിക്ക് ഗുരുതിതർപ്പണം എന്നിവ നടക്കും.കൂടാതെ 16 ന് രാത്രി 9:30ന് കുട്ടികളുടെ കലാപരിപാടികൾ.മേഘമൽഹാർ മ്യൂസിക് അക്കാദമി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ,കരകയാട്ടം, കൈ കൊട്ടിക്കളി അവതരണം കൈവല്യം പുതേരിവളപ്പ് അയ്യപ്പ ക്ഷേത്രം,അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയി ക്കുന്നു.ക്ഷേത്ര ഉത്സവ പരിപാടികൾക്ക് ക്ഷേത്രകാരണവർ അപ്പുട്ടി കോമരം കൊടിയേറ്റം നടത്തി.

Leave a Reply

Your email address will not be published.