
വളാഞ്ചേരി: അധ്യാപകന്റെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട്
ഡി.ആർ.ജി പരിശീലന
കേന്ദ്രത്തിൽ ആവശ്യങ്ങൾ ഉന്നയിച്ച യുവ അധ്യാപകനെതിരെ ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്. ടി.എ നടത്തിയ ഭീഷണി-കയ്യേറ്റത്തിനെ
തിരെ കെ.എസ്. ടി. യു കുറ്റിപ്പുറം ഉപജില്ലാ സമിതി വളാഞ്ചേരി ടൗണിൽ പ്രതിഷേധ
സംഗമം നടത്തി. പ്രതിഷേധ സംഗമം
കെ.എസ്. ടി യു ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്
ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി. സാജിദ് മുഖ്യപ്രഭാഷണം നടത്തി.
ഉപജില്ലാ പ്രസിഡണ്ട് ഫൈസൽ കൊടുമുടി അധ്യക്ഷത വഹിച്ചു. എ.പി. സാബിർ ആമുഖം ഭാഷണം നടത്തി.
യൂനുസ് മയ്യേരി ,റഹീം വലപ്പത്ത്, പി. അബൂബക്കർ, വി. ഹാഫിസ് മുഹമ്മദ്, പി. ഹാരിസ്, പി.കെ ഷമീർ അലി, കെ.പി. ഷാനിറ, ഷഫീക്ക പൂളമംഗലം, സുമയ്യ
പൈങ്കണ്ണൂർ , കെ. ഹിസാന, കെ. സുമയ്യ
എന്നിവർ പ്രസംഗിച്ചു
Leave a Reply