
തിരൂർ : വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പുത്തനത്താണിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
എണ്ണ സമ്പത്തിൻ്റെ ഉടമകളായ വികസിത രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ സാമ്രാജിത്വം കാലങ്ങളായി തുടരുന്ന അധിനിവേശത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കി തട്ടികൊണ്ട് പോയ നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പ്രധിഷേധ സമാപന യോഗം മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. ലോക ജനതയെ കൊള്ളയടിച്ചു കൊണ്ട് മാനവ രാശിക്ക് എതിരെയായ അതിനി വേഷം തുടരുമ്പോൾ അതിനെതിരെ ലോക ജനത ഒരുമിച്ചു നിന്ന് കൊണ്ട് അമേരിക്കയെ ഒറ്റപെടുത്തണ്ട സമയം അധികരിച്ചു വെന്നും നിസാർ അഹമ്മദ് പറഞ്ഞു. സാമ്രാജ്യത്തെ കഴുകന്മാർ ലോകത്തിനു തന്നെ ഭീഷണി ആയി കൊണ്ടിരിക്കുമ്പോൾ അതിനെതിരെ നിർഭയത്വത്തോടെ ശബ്ദ മുയർത്തുന്നവർക്ക് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, ഒരു രാജ്യത്തിന്റെ അധികാരം നിർണായിക്കാൻ ഉള്ള ഒരു ജനതയുടെ അധികാരം പോലും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് അമേരിക്ക യെന്നും നിസാർ അഹമ്മദ് കൂട്ടി ചേർത്തു. പ്രകടനം ഹൈവേ ബ്രിഡ്ജിൽ നിന്നും തുടക്കം കുറിച്ചു പുത്തനത്താണി നഗരം ചുറ്റി ബൈപാസ് ജെങ്ങ്ഷനിൽ സമാപിച്ചു.
പ്രകടനത്തിനു കുഞ്ഞാറുമുട്ടി ഹാജി, കരീം രണ്ടത്താണി, അഷ്റഫ് പുത്തനത്താണി, സഹീർ വളവന്നൂർ, ജാഫർ ഹാജി,മുബാറക് പുത്തനത്താണി, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

Leave a Reply