
തിരൂർ :
കേൾവി – സംസാര പരിമിതരുടെ മതപഠനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇൻട്രാക്ടീവ് ഫൗണ്ടേഷൻ ഫോർ ഡഫ് (IFD) എന്ന കൂട്ടായ്മക്ക് കീഴിൽ ദഅവാ സംഗമം സംഘടിപ്പിച്ചു.
2016 ൽ ബധിരരുടെ ധാർമ്മിക – മത പഠനത്തിനായി തിരൂർ ആസ്ഥാനമായി ബധിരർ സ്ഥാപിച്ച സംഘടനയാണ് ഐ എഫ് ഡി.
സംഘടനക്ക് കീഴിൽ ഓൺലൈൻ മദ്രസ
കൊണ്ടോട്ടിയിൽ സൺഡേ മദ്രസ വിവിധ ബധിര സ്ഥാപനങ്ങളിൽ ധാർമ്മിക പഠനത്തിന് നേതൃത്വം നൽകിയും വരുന്നു.
ഇന്ത്യയിൽ ആദ്യമായി ബധിര വിദ്യാർഥികൾക്ക് മദ്രസാ പാഠപുസ്തകം തയ്യാറാക്കിയതും ഈ സംഘടനക്ക് കീഴിലാണ്.
രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പഠന ക്യാമ്പുകളും സംഘടിപ്പിക്കുന്നു.
മൂന്ന് ദിവസത്തെ ദഅവാ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ ഇബ്രാഹീം ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.
ഐ എഫ് ഡി പ്രസിഡണ്ട് ഫാസിത് റഹ് മാൻ അധ്യക്ഷനായിരുന്നു
മുനിസിപ്പൽ കൗൺസിലർമാരായ അബൂബക്കർ, സക്കീർ മാസ്റ്റർ,
എന്നിവർ സംസാരിച്ചു.
മുഹ്സിൻ അൻസാരി, ജംഷീർ സ്വലാഹി എന്നിവർ ക്ലാസ്സെടുത്തു.
കെ അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും ഫയാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.


Leave a Reply