തൃത്താല :തൃത്താല ഉപജില്ലയിലെ വിരമിച്ച പ്രൈമറി പ്രധാന അധ്യാപകരുടെ കൂട്ടായ്മയായ RHMFT (റിട്ടയേർഡ് ഹെഡ് മാസ്റ്റേഴ്സ് ഫോറം തൃത്താല )മൂന്നാമത് വാർഷിക സംഗമം തൃത്താല കെ. എം. കെ.ഓഡിറ്റോറിയൽ വച്ച് നടന്നു.മുൻ മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പി. സിദ്ദിഖ് അധ്യക്ഷനായിരുന്ന യോഗത്തിൽ ശ്രീ. രാധാകൃഷ്ണൻ ആലുവീട്ടിൽ, വിജയകൃഷ്ണൻ.യു, ബീനാ കുമാരി, ലീലാവതി, നന്ദൻ ചാഴിയാട്ടിരി, അരുണ എന്നിവർ സംസാരിച്ചു.
സംഗമത്തിൽ രണ്ടായിരത്തിനു മുൻപ് വിരമിച്ച 11 പ്രധാന അധ്യാപകരെ സംസ്തവം പുരസ്കാരം നൽകി ആദരിച്ചു. യോഗത്തിൽ 57 വയസ്സ് മുതൽ 100 വയസ്സ് വരെയുള്ളവർ പങ്കെടുത്തു

2026 ഏറ്റെടുക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയ്ക്കുള്ളിൽ വിദേശത്തുമായി യാത്രകൾ സംഘടിപ്പിക്കാൻ ധാരണയായി.
ശാരീരിക കാരണങ്ങളാൽ പുറത്തിറങ്ങാൻ കഴിയാത്ത പ്രധാന അധ്യാപകരെ വീടുകളിൽ പോയി സന്ദർശിക്കാനും തീരുമാനമെടുത്തു.
2023 സെപ്റ്റംബർ 5 ന് അധ്യാപക ദിനം ആഘോഷിക്കാൻ ചേർന്ന യോഗത്തിൽ വച്ചാണ് ഇത്തരത്തിൽ ഒരു അനൗപചാരിക കൂട്ടായ്മ രൂപം കൊണ്ടത്. പിന്നീട് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സജീവമാവുകയായിരുന്നു. കഴിഞ്ഞവർഷം 4 4 അധ്യാപകരുടെ അനുഭവക്കുറിപ്പുകൾ ചേർത്ത് ആത്മപ്രപഞ്ചനം എന്ന പുസ്തകം പുറത്തിറക്കുകയുണ്ടായി.
ഗാന്ധിജയന്തി ദിനത്തിൽ പോർബന്തർ സബർമതി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചത് കഴിഞ്ഞവർഷത്തെ അവിസ്മരണീയ സംഭവമായിരുന്നു.

Leave a Reply

Your email address will not be published.