
തിരുരങ്ങാടി : വെനസ്വേലൻൻ പ്രസിഡൻ്റ് നിക്കോളാസ് മ ഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്.ഡി.പി.ഐ.ചെമ്മാട് പ്രതിഷേധ ജ്വാല തീർത്തു.
എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചെമ്മാട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
എണ്ണ സമ്പത്തിൻ്റെ ഉടമകളായ വികസിത രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ സാമ്രാജിത്വം കാലങ്ങളായി തുടരുന്ന അധിനിവേശത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ധിയാക്കി തട്ടികൊണ്ട് പോയ നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പ്രതിഷേധ പരിപാടിക്ക് എസ്.ഡി.പി.ഐതിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, ഉസ്മാൻ ഹാജി, സിദ്ധീഖ് കെ ,വാസു ടി, ഫൈസൽ കൊടിഞ്ഞി , ഉസൈൻ ചെമ്മാട് , റഫീഖ്, മുസ്ഥഫ എടരിക്കോട് നേതൃത്വം നൽകി.

Leave a Reply