
തിരുന്നാവായ : തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പുതുവർഷത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സംഗമവും ലഹരിക്കെതിരെ നാടുണരട്ടെ എന്ന സന്ദേശവുമായി ദീപം
തെളിയിക്കലും സംഘടിപ്പിച്ചു. വൈരങ്കോട്
ടൗണിൽ നടന്ന ലഹരി വിരുദ്ധ ദീപം തെളിയിക്കൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ്
സിറാജ് പറമ്പിൽ അധ്യക്ഷത വഹിച്ചു.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് നിയുക്ത
മെമ്പർ എ.രതീഷ്, എൻ എസ് എസ്
പ്രോഗാം ഓഫീസർ ജെസി ടി പോൾ, കെ.
ജയപ്രകാശ്, പി. കവിത, പി. സുരേഷ് എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് ക്യാമ്പ് ലീ ഡർ പി. റിയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വളണ്ടിയർമാരായ എം.കെ. നദ, സിദ്ധാർത്ഥ് മേനോൻ, എം.കെ. മുഹമ്മദ് ലാസിം എന്നിവർ നേതൃത്വം നൽകി.
Leave a Reply