
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റസ് വെൽഫെയർ അസോസിയേഷൻ – (നെറ്റ്വ)
തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജിക്കും വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരിക്കും വാർഡ് കൗൺസിലർമാരായ യാസിർ പൊട്ടച്ചോല, ഗീത പള്ളിയേരി തുടങ്ങിയ ജനപ്രതിനിധികൾക്കും സ്വീകരണം നൽകി.
തൃക്കണ്ടിയൂർ പ്രദേശത്തെ പൊൻമുണ്ടം ബൈപ്പാസ് റയിൽവേ മേൽപാലത്തോട് ബന്ധിപ്പിക്കുന്നതിന് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജി സ്വീകരണ വേളയിൽ നെറ്റ് വക്ക് ഉറപ്പു നൽകി. തൃക്കണ്ടിയൂർ പ്രദേശത്ത് ഉടൻ പരിഹരിക്കേണ്ട പ്രശ്നങ്ങൾ അടങ്ങിയ നിവേദനം കൗൺസിൽ ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
ചടങ്ങിൽ അംഗങ്ങളുടെ വീടുകളിൽ സ്ഥാപിക്കാനുള്ള നൈം ബോർഡ് മുൻസിപ്പൽ ചെയർപേഴ്സൺ പ്രകാശനം ചെയ്തു.
അസോസിയേഷൻ പ്രദേശത്ത് ഉടൻ പരിഹരിക്കേണ്ട പ്രശ്നങ്ങളടങ്ങിയ നിവേദനം വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരിക്ക് നെറ്റ്വ ഭാരവാഹികൾ കൈമാറി.
പ്രദേശത്തെ കായിക പ്രേമികൾക്കുള്ള കായികോപകരണങ്ങൾ വാർഡ് കൗൺസിലർ യാസിർ പൊട്ടച്ചോല വിതരണം ചെയ്തു
അടുക്കള ത്തോട്ടങ്ങളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഗീത പള്ളിയേരി നിർവ്വഹിച്ചു.
നെറ്റ്വ പ്രസിഡൻറ് എം.പി സുരേഷ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ , റെസിഡൻ്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ റസാക്ക് ഹാജി, മുൻ കൗൺസിലർ കെ.കെ അബ്ദു സലാം മാസ്റ്റർ, സംസ്ഥാന വനിതാ വിഭാഗം പ്രസിഡണ്ട് സതീദേവി കുളങ്ങര, വി.പി ഗോപാലൻ, കെ.കെ അബ്ദുൽ റഷീദ്, കെ.എം അഷറഫ് മാസ്റ്റർ, എം മമ്മിക്കുട്ടി, ഇ.വി കുത്തുബുദ്ധീൻ, വി.പി ശശികുമാർ, ഭാസി തിരൂർ, സീനത്ത് റസാക്ക്, ഹസീന സലാം, മനോജ് കൈലിശ്ശേരി, ഗീത വിശ്വനാഥ്, അസീസ് വെള്ളത്തൂർ, ഡോ ഡന്നീസ് പോൾ, രഹ്ന കത്തുബു, ഷഹന ഷെറിൻ, വി ബിൻസിയ , എൻ ശ്യാമള , മുഹമ്മദ് ഇഹ് ലാൽ എന്നിവർ സ്വീകരണ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
Leave a Reply