
താനാളൂർ: ദൈവ നിഷേധവും മത നിരാസ ചിന്താഗതികളും വർധിച്ചു വരുന്ന പുതിയ കാലഘട്ടത്തിൽ മത ബോധം വളർത്തിയെടുക്കുന്നതിനായി മദ്രസാ പഠന രംഗം സജീവമാക്കണമെന്ന് താനാളൂർ മണ്ഡലം കെ. എൻ. എം മദ്രസാ അധ്യാപക ഡിപ്ലോമ കോഴ്സ് (ഡി. എം.ടി.ഇ) സംഗമം അഭിപ്രായപ്പെട്ടു.മദ്രസാ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഇട്ടിലാക്കൽ മിർഖാത്തുൽ ഹുദാ മദ്രസയിൽ നടന്ന അധ്യാപക സംഗമം താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഒ അസ്കർ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
പൊന്മുണ്ടം പഞ്ചായത്ത് മെമ്പർ മുസ്തഫ എന്ന മുത്തു,താനാളൂർ പഞ്ചായത്ത് മെമ്പർ റഹിയാനത്ത്,ഉബൈദുല്ല താനാളൂർ,എൻ. കെ സിദ്ധീഖ് അൻസാരി,അഷ്റഫ് ചെട്ടിപ്പടി,ഷമീം സ്വലാഹി,ആബിദ് സലഫി, കെ.പി മുഹമ്മദ് കുട്ടി മദനി,ടി.പി അബ്ദുറസാഖ്, ഡോ.പി. പി.സാജിത ടീച്ചർ ,കെ. സി അബ്ദുറഹിമാൻ,ഹംസ ഹാജി,പി.എസ് മുഹമ്മദ് മാസ്റ്റർ,മൂസ അർഷദ്,ഷംസി,ജുമാന, തൗഹീദ പ്രസംഗിച്ചു.
Leave a Reply