
പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയിലുള്ള കൺവെൻഷൻ സെന്ററിൽ വച്ച് കല്യാണത്തിൽ പങ്കെടുക്കാൻ വന്ന വികെ പടിയിലുള്ള അൻവർ സാദത്ത് എന്നയാളുടെ ഒന്നര വയസ്സുള്ള മകളുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവനോളം വരുന്ന സ്വർണ്ണമാല പൊട്ടിച്ചു കൊണ്ടുപോയ കേസിൽ ഫൈസൽ ടിപി s/o മൊയ്‌ദീൻ കുട്ടി, തടത്തിൽ പുന്നതാട്ടിൽ ഹൗസ്, ചിറമംഗലം, തിരിച്ചിലങ്ങാടി എന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പരാതി ലഭിച്ചത് പ്രകാരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഓഡിറ്റോറിയത്തിൽ വച്ച് ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുട്ടിയെ ഒരു ബന്ധു കൈകഴുകിക്കുന്ന സമയം പ്രതി കുട്ടിയെ കൈ കഴുകാൻ സഹായിക്കുന്നതിനിടെ മാല പൊട്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നും പ്രസ്തുത മാല കണ്ടെടുത്തിട്ടുണ്ട്
Leave a Reply