
തിരൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽ
പി.ടി നാസറിന്
ചരിത്ര നിയോഗം ‘
3 തവണ പിതാവും ഒരു തവണ സഹോദരനും
പ്രസിഡന്റായിരുന്ന
കസേരയിൽ ഇനി പി.ടി. നാസർ ഇരിക്കും.
1955 ൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥാപിതമായതു
മുതൽ തുടർച്ചയായി
മൂന്ന് തവണ നാസറിൻ്റെ പിതാവും മുൻ എം എൽ എ യുമായിരുന്ന
പി ടി കുഞ്ഞുട്ടി ഹാജിയായിരുന്നു പഞ്ചായത്ത്
പ്രസിഡന്റ് .
തുടർന്ന് സഹോദരും
മുസ്ലിംലീഗ് ദേശിയ സമിതി അംഗവുമായ
പി ടി കെ കുട്ടി പ്രസിഡന്റായി.
വർഷങ്ങൾക്കുശേഷം
ഒരു നിയോഗമായി
പിതാവിൻ്റെയും സഹോദരൻ്റെയും
വഴിയെ പി.ടി. നാസർ
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തി.
Leave a Reply