നൗഫൽ

കൊടുങ്ങല്ലൂർ : 23.12.2025-ന് രാത്രി 9.30 മണിയോടെ അഴീക്കോട് പേ ബസാർ സ്വദേശി നാസ്സർ 58 വയസ് എന്നയാളുടെ പേ ബസാറിലെ വീട്ടിലേക്ക് മാരകായുധമായ വാൾ കൈവശം വെച്ച് അതിക്രമിച്ച് കയറി നാസ്സറിനെ കൈ കൊണ്ടും നാസ്സറിന്റെ മകനെ കൈ കൊണ്ടും വാൾ കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും തിരിച്ച് പോയ പ്രതികൾ വീണ്ടും രാത്രി 11.30 മണിയോടെ നാസറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി നാസ്സറിന്റെ മകനെ ഇഷ്ടിക, പുച്ചെട്ടി എന്നിവ കൊണ്ട് എറിഞ്ഞും വാൾ വീശി വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിന് അഴീക്കോട് മേനോൻ ബസാർ സ്വദേശി കുഴിക്കണ്ടത്തിൽ വീട്ടിൽ നൗഫൽ 24 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

നൗഫൽ കോടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ ഒരു വധശ്രമക്കേസിലും, കഞ്ചാവ് ബീഡി ഉപയോഗിച്ച രണ്ട് കേസ്സിലും, മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും,  ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ രണ്ട് കേസ്സിലും അടക്കം ആറ് ക്രിമിനൽക്കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ സജിൽ കെ ജി, ജി എ എസ് ഐ അസ്മാബി, ജി എസ് സി പി ഒ ഷെമീർ, സി പി ഒ മാരായ അബീഷ് എബ്രഹാം, ജിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.