
തിങ്കളാഴ്ച തിരൂരിൽ ( ഡിസംബർ 29 )
തിരൂർ : തിരൂരിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന അക്ബർ അലി മമ്പാടിൻ്റെ ജീവചരിത്ര പ്രകാശനവും അനുസ്മരണ സമ്മേളനവും സൗഹൃദവേദി, തിരൂർ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. ഡിസംബർ 29 തിങ്കളാഴ്ച ഉച്ചക്ക് 3.30ന് തിരൂർ പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിൽ വച്ച് പരിപാടി നടക്കും.
അക്ബറലി മമ്പാട് ആത്മസുഹൃത്തുക്കളായിരുന്ന കുഞ്ഞുമുഹമ്മദ് പാണ്ടികശാല,ഹക്കീം ചോലയിൽ, അക്ബറലി കാഞ്ഞിരാല, പിടി ബഷീർ എന്നിവർ ചേർന്ന് തയ്യാറാക്കിയ ചരിത്രത്തിൽ അക്ബർ അലി മമ്പാട് എന്ന ജീവചരിത്രം തിരൂർ മുനിസിപ്പൽ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി പ്രകാശന കർമ്മം നിർവഹിക്കും. പ്രശസ്ത പത്ര പ്രവർത്തകൻ പി എ എം ഹാരിസ്, റിട്ടേർഡ് ജോയിൻ ഡയറക്ടർ വാർത്ത വിനിമയ വിഭാഗം പി എ റഷീദ്, കവിയത്രി റോഷ്നി കൈനിക്കര, എം എസ് എസ് സംസ്ഥാനകമ്മിറ്റി അംഗം ഡോക്ടർ ഹസ്സൻ ബാബു, എംഇഎസ് കേരള സംസ്ഥാന ഉപാധ്യക്ഷൻ ഷാഫി ഹാജി കൈനിക്കര, ഡോ കെ നൗഷാദ് , ഗോൾഡ് മർച്ചൻ്റ് അസോസിയേഷൻ തിരൂർ താലൂക്ക് പ്രസിഡണ്ട് അഹമ്മദ് മെജൻ്റിക്ക്, കെഎസ്ആർ ട്രെയിനർ എ മാധവൻ മാസ്റ്റർ, തിരൂർ സിറ്റി ഹോസ്പിറ്റൽ എംഡി കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, മുസ്ലിം ലീഗ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി പി വി സമദ്, തിരൂർ നഗരസഭ പ്രതിപക്ഷ നേതാവ് ഗഫൂർ പി ലില്ലിസ്, പ്രശസ്ത എഴുത്തുകാരൻ ഇ ആർ ഉണ്ണി തുടങ്ങിയവർ പങ്കെടുക്കും.
Leave a Reply