കിൻഷിപ്പിൽ നടന്നക്രിസ്തുമസ് പുതുവത്സരാഘേഷംജില്ലാ പഞ്ചായത്ത് അംഗം എ പി സ്മിജികേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

സത്യപ്രതിജ്ഞക്ക് ശേഷം ആദ്യം
എത്തിയത്
കിൻഷിപ്പിൽ

താനൂർ: ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടെയുണ്ടാവുമെന്ന്
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായ
എ പി സ്മിജി പറഞ്ഞു. സത്യപ്രതിഞ്ജ ചെയ്ത്
അംഗമായ ശേഷം മങ്ങാട് കിൻഷിപ്പിലെ
ഭിന്നശേഷിക്കാരായ കുട്ടുകാരോട് നന്ദി പറയാനായി എത്തിയതായിരുന്നു
അവർ.
എപി സ്മിജി തിരഞ്ഞെടുപ്പ്
പ്രചരണം തുടങ്ങിയത്
കിൻഷിപ്പിൽ നിന്നായിരുന്നു.
കിൻഷിപ്പിലെ
അംഗങ്ങൾക്ക്
ഒപ്പം കേക്ക് മുറിച്ച് ക്രിസ്തുമസും
ന്യൂ ഇയറും ആഘോഷിച്ചു.
ചടത്തിൽ നാസർ കുറ്റുർ അധ്യക്ഷനായി.
താനൂർ ബ്ലോക്ക് പഞ്ചായത്ത്
അംഗം ആഫിയ നൗഫൽ, കെ.എൻ
മുത്തുക്കോയ തങ്ങൾ,
മുജീബ് താനാളുർ,
കൂടാത്ത് മുഹമ്മദ് ക്കുട്ടി ഹാജി,ഗായിക
സമിത റഹ്മാൻ,പി അഷറഫ്,
അഫ്സൽ കെ പുരം,സുധീഷ് നായത്ത്
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.