തിരൂർ:സ്ത്രീ വിദ്യാസത്തിന് ഒരിക്കലും സമസ്ത എതിര് നിന്നിട്ടില്ലെന്നും സ്ത്രീ വിദ്യാസം പ്രോത്സാഹിപ്പിക്കാൻ സമസ്തയുടെ കീഴിൽ തന്നെ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.തിരൂരിൽ സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്മീയതിയിൽ ഊന്നിയ വിദ്യാഭ്യാസമാണ് സ്ത്രീകൾക്ക് നൽകേണ്ടത്.സ്ത്രീ സുരക്ഷിതത്വം ഉറപ്പ് വരുത്തണം.രാജ്യത്തിന്റെ നന്മക്ക് വേണ്ടിപ്രവർത്തിച്ച് ജനാധിപത്യ ശക്തിപ്പെടുത്തണം.വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് കമ്മീഷൻ അനുവദിക്കപ്പെട്ട സമയത്ത് രേഖകൾ ശരിയാക്കി പേര് ഉൾപ്പെടുത്താൻ ശ്രമം നടത്തണം.റാഫി പെരുമുക്ക് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.