തിരൂർ: ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം ബുധനാഴ്ച്ച വൈരങ്കോട് കെ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2017ൽ സോഷ്യൽ മീഡിയയിലൂടെ തുടക്കം കുറിച്ച
ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ 9 വർഷം പിന്നിടുകയാണ്.
മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലും മണ്ണാർക്കാട്, കോഴിക്കോട്, വയനാട്, ഗൂഡല്ലൂർ, മലേഷ്യ എന്നിവിടങ്ങളിലുമായി അഞ്ഞൂറോളം കുടുംബങ്ങളാണ് കൂട്ടായ്മയിലുള്ളത്.
വിവിധ ഏരിയ കമ്മിറ്റികളും ഗൾഫ് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കായി നിലവിലുണ്ട്. സ്ത്രീകൾക്കായി പെൺപട എന്ന പേരിൽ പ്രത്യേക വിംഗും പ്രവർത്തിക്കുന്നു.

സാമൂഹ്യ സാംസ്കാരിക വിദ്യഭ്യാസ ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മ നിരവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തി മുന്നേറുകയാണ്.
കൂട്ടായ്മയുടെ മുൻ പ്രസിഡൻ്റായിരുന്ന എ.കെ ബാപ്പുട്ടി നഗറിൽ വെച്ച് നടക്കുന്ന രണ്ടാമത് മഹാസംഗമം ബുധനാഴ്ച്ച രാവിലെ 9ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉൽഘാടനം ചെയ്യും.തിരുർ ഡി.വൈ.എസ്.പി എ.ജെ ജോൺസൺ മുഖ്യാത്ഥിയായി പങ്കെടുക്കും.സുലൈമാൻ മേല്പത്തൂർ നല്ല കുടുംബം എന്ന വിഷയത്തിൽ ക്ലാസെടുക്കും. വിദ്യാർത്ഥികൾക്കായി നടക്കുന്ന ടീനേജ് മീറ്റിന് സഹീർ വെട്ടം നേതൃത്വം നൽകും. സംഗമത്തിൽ കുടുംബ കാരണവൻമാരെയും വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കും.തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.
കൂട്ടായ്മ പ്രസിഡന്റ് എ.കെ അബ്ദുൽ മജീദ്, സെക്രട്ടറി സലാം കുറുക്കോൾ, ട്രഷറർ മുഹമ്മദ് ബാവ വല്യറമ്പ്, ജി.സി.സി കമ്മിറ്റി സെക്രട്ടറി ശരീഫ് ആതവനാട്, മീഡിയ കോർഡിനേറ്റർ ശഫീഖ്‌ പുത്തനത്താണി,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹമീദ് മദനി, കൺവീനർ ഷറഫു മാസ്റ്റർ അല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.