പൊന്നാനി :വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവകാശി സ്വദേശികളായ ജഹാംഗീർ, പൊൻ പാണ്ടി, പരമശിവം എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

സർട്ടിഫിക്കറ്റ് നിർമ്മാണ കേസിലെ പ്രതികളായ ധനീഷ് എന്ന ഡാനി, ജൈനു ലാബ്ദീൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന്റെ ഭാഗമായി ശിവകാശിയിൽ കൊണ്ടുപോയി അന്വേഷണം നടത്തിയതിന്റെ ഭാഗമായിട്ടാണ് മേൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ ജഹാംഗീർ പേപ്പറുകളും മറ്റും സംഘടിപ്പിച്ചു കൊടുക്കുന്ന ആളും പരമശിവം സീലുകൾ നിർമ്മിച്ചു നൽകുന്ന ആളും, പൊൻ പാണ്ടി സർട്ടിഫിക്കറ്റുകൾക്ക് ആവശ്യമായ ഹോളോഗ്രാം സ്റ്റിക്കറുകൾ എന്നിവ നിർമ്മിച്ചു നൽകുന്ന ആളുമാണ്.

മൂന്നുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും പൊന്നാനി എസ് എച്ച് ഒ എസ് അഷ്റഫിന്റെ നേതൃത്വത്തിൽ എസ്ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ വിശ്വം, ശ്രീജിത്ത്, സനീഷ്, എ എസ് ഐ നൗഷാദ് എന്നിവരാണ് പ്രതികളെ ശിവകാശിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.